വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന സംഭവം: വിജിലന്‍സ് പരിശോധന നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന സംഭവം: വിജിലന്‍സ് പരിശോധന നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് 23-ാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര നിലം പൊത്തിയ സംഭവത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. മേല്‍ക്കൂര നിര്‍മാണത്തിലെ അപാകതയാണ് സംഭവത്തിന് കാരണമെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 2015ല്‍ വിജയകുമാരി ഉദയസൂര്യന്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന കാലഘട്ടത്തിലാണ് മ്ലാമല പൂണ്ടിക്കുളത്ത് യുവതലമുറയുടെ കായിക ഉന്നമനത്തിനായി ഒരു ഷട്ടില്‍ കോര്‍ട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം വേണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചത്. ഇതിന്‍ പ്രകാരം ഇന്‍ഡോര്‍ സ്റ്റേഡിയത്തി നായി ജില്ലാ പഞ്ചായത്തംഗം 10 ലക്ഷം രൂപ അനുവദിക്കുകയും നിര്‍മാണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ജില്ലാ പഞ്ചായത്തംഗമായി വന്ന എസ്പി രാജേന്ദ്രന്റെ കാലഘട്ടത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര നിര്‍മാണം ആരംഭിച്ചത്. പിന്നീട് ഇദ്ദേഹം 10 ലക്ഷം രൂപ കൂടി അനുവദിക്കുകയും ഇതിന്റെ എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ നിമാണത്തിലെ അപാകത മൂലം ജൂലൈ 27 ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര നിലംപൊത്തി. സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര ഉറപ്പിക്കുന്നതിനനിവാര്യമായ വെല്‍ഡിങ് നിര്‍മാണങ്ങള്‍ നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തി.
What's Your Reaction?