സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ നേട്ടം കൊയ്ത് നെടുങ്കണ്ടം ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ നേട്ടം കൊയ്ത് നെടുങ്കണ്ടം ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍

Feb 3, 2026 - 17:30
 0
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ നേട്ടം കൊയ്ത് നെടുങ്കണ്ടം ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍
This is the title of the web page

ഇടുക്കി: അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ്(എയ്ഡ്) സംഘടിപ്പിച്ച ആറാമത് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നേട്ടവുമായി നെടുങ്കണ്ടം ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍. ചിലമ്പൊലി എന്ന പേരില്‍ കളമശേരി രാജഗിരി സ്‌കൂളില്‍ നടന്ന കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി ആശാഭവനിലെ കുട്ടികള്‍. സിനിമാറ്റിക് ഡാന്‍സ്, കളറിങ്, കവിതാ പാരായണം, വെജിറ്റബിള്‍ കാര്‍വിങ്, നാടന്‍ പാട്ട് തുടങ്ങിയ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് ആശാഭവനിലെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടിയത്. സംസ്ഥാനത്തെ മുന്നൂറോളം സ്‌കൂളുകള്‍ പങ്കെടുത്ത കലോത്സവത്തില്‍ ആശാഭവനില്‍ നിന്നും 17 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കലോത്സവ വിജയികളെയും പരിശീലകരെയും അനുമോദിച്ചു. 
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്നേഹ, സിസ്റ്റര്‍ ജിന്‍സി പോള്‍, സിസ്റ്റര്‍ എയ്ഞ്ചലീന, സിസ്റ്റര്‍ ആന്‍ലിയ, സിസ്റ്റര്‍ റാണി മരിയ, സിസ്റ്റര്‍ ലൂസി, എന്‍.ജെ ജോര്‍ജുകുട്ടി, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow