കട്ടപ്പന പേഴുംകവലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി
കട്ടപ്പന പേഴുംകവലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി

ഇടുക്കി: കട്ടപ്പന പേഴുംകവല ബെവ്‌കോ ഔട്ട്‌ലെറ്റിനുസമീപം കഞ്ചാവ് ചെടി കണ്ടെത്തി. ചൊവ്വ രാവിലെയാണ് കട്ടപ്പന എക്‌സൈസ് സംഘം പരിശോധന നടത്തിയത്. മേഖല കേന്ദ്രീകരിച്ച് മദ്യപിക്കുന്നതായുള്ള പരാതി അന്വേഷിക്കാനെത്തിയതായിരുന്നു സംഘം. ഇതിനിടെയാണ് റോഡ് പുറമ്പോക്കില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്. 100 സെന്റിമീറ്റര്‍ ഉയരമുണ്ട്. ചെടി പിഴുതെടുത്ത് എക്‌സൈസ് ഓഫീസിലേക്ക് മാറ്റി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ എം അബ്ദുള്‍ സലാം, കെ എന്‍ രാജന്‍, സിഇഒ പ്രിന്‍സ് എബ്രഹാം, വനിത സിഇഒ ബിജി കെ ജെ എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






