വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ
വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ

വെബ് ഡെസ്‌ക്: കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ എത്തി. കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു ബെര്‍ത്തിംഗ്. ബെര്‍ത്തിംഗ് നടപടികള്‍ക്ക് പിന്നാലെ ചരക്കിറക്കല്‍ ജോലികള്‍ ആരംഭിക്കും. 1500 മുതല്‍ 2000 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉള്ളതെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങിന് ശേഷം സാന്‍ ഫെര്‍ണാണ്ടോ കൊളംബോയിലേക്ക് പുറപ്പെടും.
What's Your Reaction?






