കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയില്‍ നിന്ന് 2 പുതിയ സര്‍വീസുകള്‍ തുടങ്ങി
കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയില്‍ നിന്ന് 2 പുതിയ സര്‍വീസുകള്‍ തുടങ്ങി

ഇടുക്കി: കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയില്‍ നിന്ന് രണ്ട് പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങി. മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യത്തെ ബസ് രാത്രി എട്ടിന് കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട് തങ്കമണി, ചെറുതോണി, തൊടുപുഴ റൂട്ടില്‍ പുലര്‍ച്ചെ 1.30ന് എറണാകുളത്ത് എത്തും. രാവിലെ 6.50ന് തിരികെ എറണാകുളത്തുനിന്ന് ആരംഭിച്ച് ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, ചെറുതോണി, ഇടുക്കി പകല്‍ 12ന് കട്ടപ്പനയില്‍ എത്തും. രണ്ടാമത്തെ ബസ് പകല്‍ 1.50ന് കട്ടപ്പനയില്‍ നിന്ന് തൂക്കുപാലം വഴി നെടുങ്കണ്ടത്തെത്തി തിരികെ 4:05ന് കട്ടപ്പനയിലെത്തും. 4.35ന് കട്ടപ്പനയില്‍ നിന്ന് വീണ്ടും ചെറുതോണി, കോതമംഗലം വഴി 9.40ന് എറണാകുളത്ത് എത്തും. രാവിലെ 5.20ന് എറണാകുളം, കോലഞ്ചേരി, മുവാറ്റുപുഴ, തൊടുപുഴ, ചെറുതോണി റൂട്ടില്‍ 10.45ന് കട്ടപ്പനയിലെത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, സജിമോള്‍ ഷാജി, സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജി, കെഎസ്ആര്‍ടിസി കട്ടപ്പന എടിഒ മാണി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






