ബോഡിമെട്ടിന് സമീപം കുളത്തില്‍ ശുചിമുറി മാലിന്യം തള്ളിയ 2 പേര്‍ കസ്റ്റഡിയില്‍
ബോഡിമെട്ടിന് സമീപം കുളത്തില്‍ ശുചിമുറി മാലിന്യം തള്ളിയ 2 പേര്‍ കസ്റ്റഡിയില്‍

ഇടുക്കി: ശാന്തന്‍പാറ കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ ബോഡിമെട്ടിന് സമീപം കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുളത്തില്‍ ശുചിമുറി മാലിന്യം തള്ളിയ 2 പേരെ ശാന്തന്‍പാറ പൊലീ സ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ മുഹമ്മ സ്വദേശികളായ അമ്പിളികുമാര്‍ (28), ഹരി കൃഷ്ണന്‍ (29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ബോഡിമെട്ട് സ്വദേശി ഷിബുവിന്റെ കൃഷിയിടത്തിലെ 15 കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുളത്തിലേക്ക് ടാങ്കര്‍ ലോറിയിലെത്തിച്ച മാലിന്യം തള്ളുകയായിരുന്നു. ചിന്നക്കനാല്‍ ബിഎല്‍ റാമിലെ വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യമാണിതെന്ന് പൊലീസ് പറഞ്ഞു.
മാലിന്യം ആലപ്പുഴയിലെ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനാണ് കരാറെങ്കിലും വാഹന വാടക ലാഭിക്കുന്നതിനുവേണ്ടിയാണ് ഇവര്‍ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയത്. മാലിന്യം കൊണ്ടുവന്ന വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സി സി റ്റി വി കേന്ദ്രികരിച്ചു അന്വേഷത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്.
What's Your Reaction?






