ട്രാവല്‍ വ്ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു
ട്രാവല്‍ വ്ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു

വെബ്‌ഡെസ്‌ക്ക്: സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സറും ട്രാവല്‍ വ്ളോഗറുമായ മുംബൈ സ്വദേശിനി ആന്‍വി കാംദാര്‍(26) റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയ ആന്‍വി ദൃശ്യം ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി താചാഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിലാണ് സംഭവം. 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ ആന്‍വിയെ 6 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ആന്‍വിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇന്‍സ്റ്റഗ്രാമില്‍ രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ആന്‍വി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ റീല്‍സിലൂടെ പരിചയപ്പെടുത്തിയാണ് ശ്രദ്ധേയയായത്.
What's Your Reaction?






