ബസില്‍ യാത്രയ്ക്കിടെ ജാര്‍ഖണ്ഡ് സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം: ആശുപത്രിയില്‍ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍
ബസില്‍ യാത്രയ്ക്കിടെ ജാര്‍ഖണ്ഡ് സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം: ആശുപത്രിയില്‍ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍

ഇടുക്കി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇതര സംസ്ഥാനക്കാരനെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. കട്ടപ്പന- ബാലന്‍പിള്ളസിറ്റി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിഷ്ണു ട്രാവല്‍സില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് പുളിയന്‍മലയില്‍ നിന്ന് കയറിയ ജാര്‍ഖണ്ഡ് സ്വദേശി സന്ദീപിനാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍തന്നെ ബസ് കട്ടപ്പന സഹകരണ ആശുപത്രിയിലേക്ക് വേഗത്തില്‍ പാഞ്ഞു. ആശുപത്രി ജങ്ഷനില്‍ ബസ് നിര്‍ത്തിയെങ്കിലും സന്ദീപ് ആശുപത്രിയില്‍ പോകാന്‍ തയാറാകാതെ ഇറങ്ങിഓടുകയും സമീപത്തെ വ്യാപാര സ്ഥാപനത്തിനുമുമ്പില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. ഇതോടെ ഡ്രൈവര്‍ സുധീഷും കണ്ടക്ടര്‍ ആഷിക്കും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






