മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെ കാട്ടാന ശല്യം: ശാശ്വത പരിഹാരം വേണമെന്നാവശ്യം ശക്തം
മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെ കാട്ടാന ശല്യം: ശാശ്വത പരിഹാരം വേണമെന്നാവശ്യം ശക്തം

ഇടുക്കി : മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ കുറച്ച് നാളുകളായി കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകള്‍ വ്യാപകനാശമാണ് വരുത്തുന്നത്. കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനകളെ വനംവകുപ്പ് താല്‍ക്കാലികമായി തുരത്തുമെങ്കിലും ശാശ്വത പരിഹാരമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇനിയും കാട്ടാന ശല്യം പ്രതിരോധിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരത്തിലേക്ക് നീങ്ങുമെന്നും കര്‍ഷകര്‍ പറഞ്ഞു. ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിയുന്ന കാട്ടാനകള്‍ ആളുകളുടെ ജീവനും ഭീഷണിയാണ്. പലരും വായ്പ്പയെടുത്താണ് കൃഷിയിറക്കിയിരുന്നത്. കൃഷി നശിപ്പിക്കപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. താല്‍ക്കാലികമായി ആനകളെ തുരത്തുകയല്ല ജനവാസമേഖലയില്‍ ഇറങ്ങാതിരിക്കാന്‍ സ്ഥിരസംവിധാനമൊരുക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറയുന്നു.
What's Your Reaction?






