കല്ലുകുന്ന് ടോപ്പ് കുടിവെള്ള പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു
കല്ലുകുന്ന് ടോപ്പ് കുടിവെള്ള പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി : കട്ടപ്പന കല്ലുകുന്ന് ടോപ്പ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ ധന്യാ അനില്‍ നിര്‍വഹിച്ചു. 5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചിരിക്കുന്നത്. 950 അടി താഴ്ച്ചില്‍ നിര്‍മിച്ച കുഴല്‍ക്കിണറില്‍ നിന്നും 13 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതി പ്രാവര്‍ത്തികമാക്കിയ കൗണ്‍സിലര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. തുടര്‍ന്ന് പായസ വിതരണം നടന്നു . കുടിവെള്ള പദ്ധതി ചെയര്‍മാന്‍ സണ്ണി തെക്കേടത്ത്, കണ്‍വീനര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






