മുരിക്കാശേരി സ്‌കൂളില്‍ നിയമബോധവത്കരണ ക്ലാസ്
മുരിക്കാശേരി സ്‌കൂളില്‍ നിയമബോധവത്കരണ ക്ലാസ്

ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്കായി നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എസ്. പി. സി നേതൃത്വത്തില്‍ നടന്ന പരിപാടി എ.ഡി.എന്‍.ഒ എസ്. ആര്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ ജോസ് നരിതൂക്കില്‍ അധ്യക്ഷനായി. മുരിക്കാശേരി പൊലീസ് സ്റ്റേഷന്‍ എസ്. എച്ച്. ഒ രാജേഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. നിയമാവബോധമുള്ള, നിയമം പാലിക്കുന്ന പൗരന്‍മാരാണ് രാഷ്ട്രത്തിന്റെ ശക്തി എന്ന് ക്ലാസിന് നേതൃത്വം നല്‍കിക്കൊണ്ട് എസ്.പി. സി. മോട്ടിവേഷണല്‍ സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അജി അരവിന്ദ് പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു, സി.പി.ഒ ഷിനോയി കുര്യന്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ജോബിന്‍ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജി മോള്‍ മാത്യു, സ്റ്റാഫ് സെക്രട്ടറിമാരായ സിബി ജോസഫ്, ജെസ് ജോസ്, സീനിയര്‍ അസിസ്റ്റന്റ് ഔസേപ്പ് എം. ഒ, സി.പി.ഒ അഖില ടോം, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ലിനിത പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






