കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം മരണം 36, 108 പേര്‍ ചികിത്സയില്‍, 14 പേരുടെ നില ഗുരുതരം
കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം മരണം 36, 108 പേര്‍ ചികിത്സയില്‍, 14 പേരുടെ നില ഗുരുതരം

വെബ്‌ഡെസ്‌ക്: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയില്‍ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണം 36 ആയി. 108 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. വ്യാജമദ്യം വിറ്റയാള്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റിലായി. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളില്‍ മെഥനോളിന്റെ അംശം കണ്ടെത്തി. പിന്നാലെ, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലര്‍ക്ക് തലകറക്കം, തലവേദന, ഛര്‍ദി, വയറുവേദന തുടങ്ങിയവ അനുഭവപ്പെടുകയും 4 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ദുരന്ത സൂചനകള്‍ ലഭിച്ചത്. പിന്നാലെ, പുതുച്ചേരി ജിപ്‌മെറിലും കള്ളക്കുറിച്ചി, സേലം, വില്ലുപുരം മെഡിക്കല്‍ കോളജുകളിലുമായി സമാന അസ്വാസ്ഥ്യങ്ങളോടെ ഒട്ടേറെപ്പേരെ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ 12 പേര്‍ കൂടി മരിച്ചു. ആശുപത്രിയിലുള്ളവരുടെ രക്തസാംപിള്‍ പരിശോധിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലര്‍ക്ക് തലകറക്കം, തലവേദന, ഛര്‍ദി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും 4 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ദുരന്ത സൂചനകള്‍ ലഭിച്ചത്. പിന്നാലെ, പുതുച്ചേരി ജിപ്‌മെറിലും കള്ളക്കുറിച്ചി, സേലം, വില്ലുപുരം മെഡിക്കല്‍ കോളജുകളിലുമായി സമാന അസ്വാസ്ഥ്യങ്ങളോടെ ഒട്ടേറെപ്പേരെ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ 12 പേര്‍ കൂടി മരിച്ചു. ആശുപത്രിയിലുള്ളവരുടെ രക്തസാംപിള്‍ പരിശോധിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതര്‍ പറഞ്ഞു.
What's Your Reaction?






