ജെ.പി.എം കോളേജില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടന്നു
ജെ.പി.എം കോളേജില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടന്നു

ഇടുക്കി: ലബ്ബക്കട ജെ.പി.എം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കട്ടപ്പന ട്രാഫിക് പൊലീസ് എസ്.ഐ ബിജു ടി എസ്.സി.പി.ഒ. എസ് അനീഷ് കുമാര്‍ എന്നിവര്‍ ഗതാഗത സംവിധാനങ്ങളെ എങ്ങനെ ഉയോഗിക്കണമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയും ക്ലാസെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രായോഗികപരിശീലനവും നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ചക്കാലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോഡ് ഓഫ് കണ്‍ഡക്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തോംസണ്‍ ജോസഫ് നേതൃത്വം നല്‍കി.
What's Your Reaction?






