പാരീസ് ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യവുമായി അഖില കേരള മരിയന്‍ മാരത്തണ്‍ 2.0
പാരീസ് ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യവുമായി അഖില കേരള മരിയന്‍ മാരത്തണ്‍ 2.0

ഇടുക്കി: പാരീസ് ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജക്കാട്ടില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ അഖില കേരള മരിയന്‍ മാരത്തണ്‍ 2.0 ത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 100 ലധികം കായികതാരങ്ങള്‍ പങ്കെടുത്തു. രാജാക്കാട് നിന്നും ആരംഭിച്ച കൂട്ടയോട്ടം രാജാക്കാട് എസ്.ഐ സജി എന്‍ പോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പുരുഷവിഭാഗത്തില്‍ സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിന്റെ കായിക താരം ക്രിസ്റ്റോ സിജു ഒന്നാം സ്ഥാനം നേടി. കീരംപാറ സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ കൃഷ്ണപ്രസാദ്, എസ്.എന്‍.വി.എച്ച്.എസ്സ് എന്‍.ആര്‍.സിറ്റി സ്‌കൂളിലെ അഭിനന്ദ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ എന്‍. ആര്‍. സിറ്റിയുടെ അനുഗ്രഹ, ആര്യനന്ദ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിന്റെ എവലീന ഷിന്റോ മൂന്നാം സ്ഥാനം നേടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ .ഫാ. ജോബി ജോര്‍ജ് മാതാളികുന്നേല്‍ നേതൃത്വം നല്‍കിയ മരത്തോണിന് പി.റ്റി.എ പ്രസിഡന്റ് പോള്‍ പട്ടയാട്ടില്‍ സ്‌കൂള്‍ കായിക വിഭാഗം മേധാവി .ബിനു ജോണ്‍ , അധ്യാപകരായ മാര്‍ട്ടിന്‍ മാത്യു, ആല്‍ബിന്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
What's Your Reaction?






