വെള്ളാരംകുന്ന് സ്‌കൂളില്‍ പിടിഎ പൊതുയോഗം
വെള്ളാരംകുന്ന് സ്‌കൂളില്‍ പിടിഎ പൊതുയോഗം

ഇടുക്കി: വെള്ളാരംകുന്ന് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2024-25 അധ്യാനവര്‍ഷത്തെ പിടിഎ പൊതുയോഗം നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കവിയും മാധ്യമപ്രവര്‍ത്തകനും ദൂരദര്‍ശന്‍ റിപ്പോര്‍ട്ടറുമായ ആന്റണി മുനിയറ മുഖ്യപ്രഭാഷണം നടത്തി. മനസ്സ് തളരുമ്പോഴാണ് വാര്‍ധക്യം വരുന്നതെന്നും കുഞ്ഞുങ്ങളെ സന്തോഷം അറിയിക്കുന്നതുപോലെ തന്നെ സങ്കടങ്ങളും അറിയിച്ച് വളര്‍ത്തണമെന്നും ആന്റണി മുനിയറ പറഞ്ഞു. പിടിഎ പ്രസിഡന്റ് ജോര്‍ജ് കണിപറമ്പില്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സി. മിനി ജോണ്‍, സ്റ്റാഫ് സെക്രട്ടറി ചാക്കോ വീ സി തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






