കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയില്‍ രാമായണ പാരായണം
കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയില്‍ രാമായണ പാരായണം

ഇടുക്കി: കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയില്‍ പതിനേഴാം ദിവസത്തെ രാമായണ പാരായണം വണ്ടന്‍മേട് 4991 -ാം നമ്പര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ നടന്നു. കരയോഗം വൈസ് പ്രസിഡന്റ് ആര്‍ ജയകുമാര്‍ ദീപം തെളിയിച്ച് രാമായണ പാരായണത്തിന് തുടക്കം കുറിച്ചു. എം എസ് ഹരിദാസന്‍ നായര്‍, ശാന്തകുമാരിയമ്മ എന്നിവര്‍ പാരായണത്തിന് നേതൃത്വം നല്‍കി. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍, സെക്രട്ടറി എ അനീഷ്, കെ ജി സുദര്‍ശനന്‍ നായര്‍, എം എസ് വിനയചന്ദ്രന്‍ നായര്‍, ടി മുരളീധരന്‍ പിള്ള, എം എസ് ജയചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






