കല്യാണത്തണ്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു
കല്യാണത്തണ്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി: കട്ടപ്പന കല്യാണത്തണ്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു. കല്യാണത്തണ്ട് സ്വദേശി മേച്ചേരിയില്‍ എം എസ് രാജന്‍ (62)നാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ഓടെ കല്യാണത്തണ്ട് കയറ്റത്തില്‍ വച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറിയുകയായിരുന്നു. പ്രദേശവാസികള്‍ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. ഭാര്യ പ്രസന്നകുമാരി , മക്കള്‍ അഞ്ചു, അരുണ്‍, കിരണ്‍.
ഒരുമാസം മുമ്പ് ലോഡുമായെത്തിയ ലോറി അപകടത്തില്‍പ്പെട്ടിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ നാലോളം അപകടങ്ങളാണ് കല്യാണത്തണ്ട് കയറ്റത്തില്‍ ഉണ്ടായത്. ചെങ്കുത്തായ കയറ്റവും റോഡിന്റെ വീതിക്കുറവുമാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം.
What's Your Reaction?






