കോപ്പയില്‍  വിജയത്തോടെ അര്‍ജന്റീനയ്ക്ക് തുടക്കം 

കോപ്പയില്‍  വിജയത്തോടെ അര്‍ജന്റീനയ്ക്ക് തുടക്കം 

Jun 21, 2024 - 12:25
 0
കോപ്പയില്‍  വിജയത്തോടെ അര്‍ജന്റീനയ്ക്ക് തുടക്കം 
This is the title of the web page

വെബ് ഡെസ്‌ക്: വിജയത്തോടെ കോപ്പ അമേരിക്കയില്‍ വരവറിയിച്ച് നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന. കാനഡയെ 2 ഗോളുകള്‍ക്കു തകര്‍ത്താണു ഉദ്ഘാടന മത്സരം അര്‍ജന്റീന സ്വന്തമാക്കിയത്. ജൂലിയന്‍ അല്‍വാരസും ലൗത്താറോ മാര്‍ട്ടിനസുമാണ് അര്‍ജന്റീനയ്ക്കായി ഗോളടിച്ചത്. ആദ്യ കോപ്പ ടൂര്‍ണമെന്റാണെങ്കിലും അര്‍ജന്റീനയ്ക്കു മുന്നില്‍ കാനഡ കടുത്ത വെല്ലുവിളി തീര്‍ത്തു. പന്തടക്കത്തിലും ആക്രമണത്തിലും പലപ്പോഴും മുന്നിട്ടുനിന്ന കാനഡയുടെ ഗോള്‍ പോസ്റ്റിലേക്ക് ആദ്യ ഗോള്‍ തൊടുക്കാന്‍ അര്‍ജന്റീനയ്ക്കു രണ്ടാം പകുതി വരെ കാക്കേണ്ടി വന്നു. 9ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ലയണല്‍ മെസ്സിയും ഡി മരിയയും വലതുവിങ്ങില്‍നിന്നു നിരവധി മുന്നേറ്റങ്ങള്‍ നടത്തി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ അവസരം നഷ്ടപ്പെടുത്തിയ ജൂലിയന്‍ അല്‍വാരസ്, രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 65-ാം മിനിറ്റിലും 79-ാം മിനിറ്റിലും മെസ്സി രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെങ്കിലും കളിയിലുടനീളം മികച്ച 5 അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. 88 -ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ മാര്‍ട്ടിനസ് വലകുലുക്കി. ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക്  ലോകചാംമ്പ്യന്മാര്‍ വിജയെ നേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow