മാട്ടുക്കട്ടയില്‍ ക്ഷേത്രം മേല്‍ശാന്തിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു: രണ്ട് പേര്‍ക്കെതിരെ കേസ് 

മാട്ടുക്കട്ടയില്‍ ക്ഷേത്രം മേല്‍ശാന്തിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു: രണ്ട് പേര്‍ക്കെതിരെ കേസ് 

Aug 12, 2024 - 17:51
 0
മാട്ടുക്കട്ടയില്‍ ക്ഷേത്രം മേല്‍ശാന്തിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു: രണ്ട് പേര്‍ക്കെതിരെ കേസ് 
This is the title of the web page

ഇടുക്കി: മാട്ടുകട്ടയില്‍ ക്ഷേത്രം മേല്‍ശാന്തിയെ  മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.  ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയും മാട്ടുക്കട്ട സ്വദേശിയുമായ  തടത്തില്‍അരികത്ത് അനില്‍കുമാറിനെയാണ്  രണ്ടംഗസംഘം ആക്രമിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ഏഴോടെയാണ് സംഭവം. ക്ഷേത്രത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴി മാട്ടുക്കട്ടയില്‍ നിന്ന്  അനില്‍കുമാറിന്റെ അയല്‍വാസി വിളിക്കുകയും തുടര്‍ന്ന് സമീപത്തെ വാടക കെട്ടിടത്തിലേക്ക് വിളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഈ വാടക കെട്ടിടത്തില്‍  ഉണ്ടായിരുന്ന  ക്ഷീരോല്‍പാദന സഹകരണ സംഘത്തിന്റെ മുന്‍ പ്രസിഡന്റാണ് ആക്രമണം നടത്തിയത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍  പൊട്ടിയ ചില്ലുഗ്ലാസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന്  അനില്‍കുമാര്‍ പറഞ്ഞു.

അക്രമത്തില്‍ അനില്‍കുമാറിന്റെ നെറ്റിയില്‍  മാരകമായ മുറിവ് സംഭവിച്ചു. അതോടൊപ്പം കൈകാലുകള്‍ക്കും പരിക്കുണ്ട്. പരിക്കേല്‍പ്പിച്ച ശേഷം അനില്‍കുമാറിനെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ വിളിച്ചു വരുത്തിയാണ്  പുറത്തിറങ്ങിയത്.  നിലവില്‍ അനില്‍കുമാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അനില്‍കുമാറിന്റെ പരാതിയില്‍  കുനംപാറയിലെ വാവച്ചന്‍, സണ്ണി എന്നിവര്‍ക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow