ഉടുമ്പന്‍ചോലയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഉടുമ്പന്‍ചോലയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മണ്ണാര്‍ സ്വദേശി പുത്തന്‍പുരയ്ക്കല്‍ ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. അവശനിലയിലായ ജാന്‍സിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ജാന്‍സിയും കുഞ്ഞും വീട്ടില്‍ ഇല്ലെന്ന് മനസിലാവുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ പുരയിടത്തില്‍ നിന്നും കുഞ്ഞിനെയും ജാന്‍സിയേയും കണ്ടെത്തി. കുഞ്ഞിനെ ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. കഴിഞ്ഞ രാത്രി 10.30 വരെ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇരുന്ന് സംസാരിച്ചിരുന്നു. തുടര്‍ന്ന് ചിഞ്ചു കുഞ്ഞുമായി ഉറങ്ങാന്‍ പോയി. പുലര്‍ച്ചെ ചിഞ്ചു എണീറ്റപ്പോഴാണ് കുട്ടി അടുത്തില്ലെന്ന കാര്യം മനസിലാവുന്നത്. ജാന്‍സിക്ക് മാനസീക വൈകല്യം ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. ഉടുമ്പന്‍ചോലല പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






