കൊച്ചുതോവാള ചെരുവില്‍പടി നിവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരം
കൊച്ചുതോവാള ചെരുവില്‍പടി നിവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരം

ഇടുക്കി : കൊച്ചുതോവാള നോര്‍ത്ത് ചെരുവില്‍പടി നിവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരമായി. തോടിന് കുറുകെ പാലം വേണമെന്നാവശ്യം ശക്തമായതിനെ തുടര്‍ന്നാണ് നഗരസഭ പതിനൊന്നര ലക്ഷം രൂപ മുതല്‍മുടക്കി പാലം നിര്‍മിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രി റോഷി അഗസ്റ്റിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഇതോടെയാണ് നഗരസഭയുടെ നേതൃത്വത്തില്‍ പാലം നിര്‍മിക്കാന്‍ ആരംഭിച്ചത്. അഞ്ചുലക്ഷം രൂപ നല്‍കി സമീപവാസിയുടെ സ്ഥലം വാങ്ങി. നഗരസഭ വികസന ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപയും മെയിന്റനന്‍സ് ഫണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപയും മുടക്കിയാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലത്തിന്റെ ഇരുവശത്തെയും പാത കോണ്‍ക്രീറ്റ് ചെയ്യാനായി 6 ലക്ഷം രൂപയും അനുവദിച്ചു. ഉദ്ഘാടന ചടങ്ങില്‍ ടിക്‌സണ്‍ പനക്കച്ചിറ, ബിജിത്ത് ചെരുവില്‍, ബിജു ചെരുവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






