യുവരാജിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ: ട്വന്റി20യില്‍ ഒരു ഓവറില്‍ 39 റണ്‍സ് നേടി സമാവോ താരം
യുവരാജിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ: ട്വന്റി20യില്‍ ഒരു ഓവറില്‍ 39 റണ്‍സ് നേടി സമാവോ താരം

രാജ്യാന്തര ടി ട്വന്റിയില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ യുവരാജ് സിങ്ങിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ. ഒരോവറില്‍ 39 റണ്‍സ് നേടി സമാവോ താരം ദാരിയൂസ് വിസറാണ് ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. ട്വന്റി20 ലോകകപ്പ് സബ് റീജിയനല്‍ ഈസ്റ്റ് ഏഷ്യ-പസിഫിക് യോഗ്യത എ ഗ്രൂപ്പ് മത്സരത്തിലാണ് സമാവോ താരം റെക്കോര്‍ഡ് പ്രകടനം. പസിഫിക് ദ്വീപ് രാജ്യമായ വനൗതുവിന്റെ ബൗളര്‍ നളിന്‍ നിപികോയ്‌ക്കെതിരെയാണ് സമാവോ താരം ദാരിയൂസ് വിസര്‍ ഒരോവറില്‍ 39 റണ്‍സ് നേടിയത്. വിസര്‍ ആറുസിക്‌സറുകള്‍ നേടിയപ്പോള്‍, നിപികോ മൂന്നുനോബോളുകള്‍ കൂടി എറിഞ്ഞു.
പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മുന്‍താരം സ്റ്റുവാര്‍ട്ട് ബ്രോഡിനെതിരെയാണ് യുവരാജ് ആറുപന്തും സിക്‌സടിച്ച് റെക്കോര്‍ഡിട്ടത്. പിന്നീട് ശ്രീലങ്കയ്‌ക്കെതിരെവിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡും അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, റിങ്കുസിങ് എന്നിവര്‍ചേര്‍ന്നും ഖത്തറിനെതിരെ നേപ്പാളിന്റെ ദീപേന്ദ്ര സിങ് അയ്‌റീയും അഫ്ഗാനിസ്ഥാനെതിരെ വിന്‍ഡീസിന്റെ തന്നെ നിക്കോളാസ് പുരാനും ഒരോവറില്‍ 36 റണ്‍സ് നേടിയിട്ടുണ്ട്.
What's Your Reaction?






