മദ്യാസക്തിയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തി വയോധികൻ
മദ്യാസക്തിയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തി വയോധികൻ

ഇടുക്കി: ലഹരി വസ്തുക്കൾ ഉപയോഗിച്ച് കട്ടപ്പന നഗരത്തിൽ എത്തിയ വയോധികനും മകനും മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. നടത്തിയതായി പരാതി. പുതിയ ബസ് സ്റ്റാൻഡിൽ പൊതുസ്ഥലത്ത് ആളുകൾ മലമൂത്ര വിസർജനം നടത്തുന്നുവെന്ന പരാതിക്കുമേൽ വാർത്തയെടുക്കാൻ സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അസഭ്യം പറയുകയും കൈകൾകൊണ്ട് ചേഷ്ഠ കാണിക്കുകയും ചെയ്ത ശേഷം ആക്രമണം നടത്തുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് മദ്യാസക്തിയിലായിരുന്ന വയോധികനെ കസ്റ്റഡിയിലെടുത്തു.
What's Your Reaction?






