റീഡിങ് രേഖപ്പെടുത്താന്‍ പോയ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ജീപ്പ് ഉപ്പാര്‍ ചപ്പാത്തിൽ കുടുങ്ങി
റീഡിങ് രേഖപ്പെടുത്താന്‍ പോയ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ജീപ്പ് ഉപ്പാര്‍ ചപ്പാത്തിൽ കുടുങ്ങി

ഇടുക്കി : കുഞ്ചിത്തണ്ണി എല്ലക്കല്ലില്‍ റീഡിങ് രേഖപ്പെടുത്താന്‍ പോയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് പുഴക്ക് നടുവില്‍ കുടുങ്ങി. ഉപ്പാര്‍ ചപ്പാത്തിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുഴക്കക്കരെയുള്ള പമ്പ് ഹൗസില്‍ റീഡിങ് രേഖപ്പെടുത്താന്‍ പോയതെന്നാണ് വിവരം. ശക്തമായ വെള്ളമൊഴുക്ക് നിലനിന്നിരുന്നതിനാല്‍ പുഴയുടെ മധ്യഭാഗത്തെത്തിയതോടെ ജീപ്പ് പുഴക്ക് നടുവില്‍ അകപ്പെടുകയായിരുന്നു. 3 ജീവനക്കാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.വാഹനത്തില്‍ നിന്നും ജീവനക്കാര്‍ ഇറങ്ങിയാല്‍ വാഹനം ഒഴുകിപോകുമെന്ന സംശയം ഉയര്‍ന്നതോടെ ജീപ്പ് വടമുപയോഗിച്ച് ബന്ധിക്കും വരെ ജീവനക്കാര്‍ വാഹനത്തില്‍ തുടര്‍ന്നു. പിന്നീട് വാഹനം വടമുപയോഗിച്ച് ബന്ധിച്ച ശേഷം ജീവനക്കാരെയും പിന്നീട് വാഹനവും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പ്രദേശവാസികളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സംഭവമറിഞ്ഞ് അടിമാലി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.
What's Your Reaction?






