പീരുമേട് മേലഴുതയില്‍ വ്യാപാരസ്ഥാപനത്തില്‍ മോഷണം
പീരുമേട് മേലഴുതയില്‍ വ്യാപാരസ്ഥാപനത്തില്‍ മോഷണം

ഇടുക്കി: പീരുമേട് മേലഴുതയില്‍ രാത്രിയുടെ മറവില്‍ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് മോഷണം. മേലഴുത പുതുവലില്‍ ഓമന ബാബുവിന്റെ വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്. വ്യാപാരസ്ഥാപനത്തിലുണ്ടായിരുന്ന ആയിരം രൂപയും അയ്യായിരത്തോളം രൂപയുടെ സിഗരറ്റ്, ബീഡി, സ്‌നാക്‌സുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്. സംഭവത്തില്‍ പീരുമേട് പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?






