ഇടുക്കി: കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍ മുഖ്യപ്രഭാക്ഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെപിസിസി അംഗങ്ങളായ എം കെ പുരുഷോത്തമന്‍, നിഷ സോമന്‍, ജോയി മൈലാടി, ടി ജെ പീറ്റര്‍, ജാഫര്‍ ഖാന്‍ മുഹമ്മദ്, ടോമി പാലക്കല്‍, സുരേഷ് രാജു, വി ജി സന്തോഷ് കുമാര്‍, പി പൗലോസ്, കെ ജി സജിമോന്‍, കെ പി റോയി, റോബിന്‍ മൈലാടി, പി വി അച്ചാമ്മ, സജയകുമാര്‍, എ കെ സുഭാഷ് കുമാര്‍, സെബാസ്റ്റ്യന്‍ മാത്യു, ജോസഫ് മാണി, സിബി ജോസഫ്, ഷെരീഫ് പാലമല, ജോര്‍ജ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.