ഇടുക്കി: കാഞ്ചിയാര്‍ ലബ്ബക്കടയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. ലബ്ബക്കട പേരുശേരിയില്‍ രാഘവന്‍(67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6 ഓടെയാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ഇടയ്ക്ക് വീടുവിട്ടിറങ്ങാറുള്ളതാണെന്നും രണ്ടുമാസമായി വീട്ടില്‍ വരാറില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സ്ഥിരമായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലാണ് തങ്ങാറുള്ളത്. സംശയം തോന്നിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഭാര്യ: സരസമ്മ. മകന്‍: മനോജ്.