വെള്ളിക്കുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
വെള്ളിക്കുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

ഇടുക്കി: വെള്ളിക്കുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വിജയാഘോഷം 2024 എന്ന പേരില്‍ നടത്തിയ പരിപാടി പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. 2023-24 അധ്യായന വര്‍ഷം എസ്. എസ്. എല്‍. സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെയും, നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികളെയും എം.ജി സര്‍വ്വകലാശാല ബി.എ ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് നേടിയ പൂര്‍വ വിദ്യാര്‍ഥി അശ്വതി റ്റി.എസ് നെയും അനുമോദിച്ചു. സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജര്‍ ഫാ. മൈക്കിള്‍ വടക്കേക്കര അധ്യക്ഷത വഹിച്ചു. പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ജോ സെബാസ്റ്റ്യന്‍, മുന്‍ പി.ടി.എ പ്രസിഡന്റ് ഡയസ് എം. ജെ, വാര്‍ഡ് മെമ്പര്‍ ബിനോയ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






