ഇടുക്കി: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ മനോജ്, ഡ്രൈവര്‍ രാഹുല്‍ രാജ് എന്നിവരെ കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് രാഹുല്‍ രാജിന്റെ ഗൂഗിള്‍ പേ വഴി 75000 രൂപ സ്വീകരിച്ചത്. സസ്‌പെന്‍ഡ് ചെയ്ത നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ വാങ്ങിയശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.