കട്ടപ്പനയില്‍ ഏലക്ക മോഷണം: 300 കിലോ ഏലക്ക മോഷ്ടിച്ചുകടത്തി
കട്ടപ്പനയില്‍ ഏലക്ക മോഷണം: 300 കിലോ ഏലക്ക മോഷ്ടിച്ചുകടത്തി

ഇടുക്കി: കട്ടപ്പന പാറക്കടവിലെ കേജീസ് എസ്റ്റേറ്റില്‍ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ചു. തിങ്കള്‍ രാവിലെയാണ് മോഷണ വിവരം അറിയുന്നത്. ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച അവധിയായതിനാല്‍ ശനിയാഴ്ച വൈകിട്ട് 5ഓടെ സ്റ്റോര്‍ പൂട്ടി തൊഴിലാളികള്‍ പോയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പുറത്തുനിന്നും ഉണങ്ങിയ ഏലക്ക സ്റ്റോറൂമിലേക്ക് വയ്ക്കുന്നതിനായി സൂപ്പര്‍വൈസര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്റ്റോറൂമിന്റെ മുകളിലത്തെ നിലയില്‍ കയറിയ ശേഷം, മേല്‍ക്കൂരക്കും ഭിത്തിക്കും ഇടയിലുള്ള ഒഴിഞ്ഞ ഭാഗത്തുകൂടി ഉള്ളില്‍ കയറി രണ്ടുവാതിലുകളും പൂട്ടും തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ആറോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായയാണ് മോഷണം പോയത്. സ്റ്റോറൂമിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് ഡോക്‌സ് സ്‌കോഡും, വിരല്‍ അടയാള വിദഗ്ധരും പരിശോധന നടത്തി.
What's Your Reaction?






