കൈക്കൂലി കേസ് : ഡിഎംഒയുടെ ഡ്രൈവര്‍ രാഹുല്‍ രാജിനെ തെളിവെടുപ്പിന് കട്ടപ്പനയിലെത്തിച്ചു
കൈക്കൂലി കേസ് : ഡിഎംഒയുടെ ഡ്രൈവര്‍ രാഹുല്‍ രാജിനെ തെളിവെടുപ്പിന് കട്ടപ്പനയിലെത്തിച്ചു

ഇടുക്കി: കൈക്കൂലി കേസില്‍ ഡിഎംഒ ഡോ. എല്‍ മനോജിനൊപ്പം അറസ്റ്റിലായ ഡ്രൈവര്‍ രാഹുല്‍ രാജിനെ കട്ടപ്പനയിലെത്തിച്ച് തെളിവെടുത്തു. കട്ടപ്പന പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലാണ് വിജിലന്‍സ് സംഘം തെളിവെടുത്തത്. കഴിഞ്ഞ 9നാണ് ഡിഎംഒയും ഡ്രൈവറും അറസ്റ്റിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രാഹുല്‍ രാജിന്റെ ഗൂഗിള്‍ പേ വഴി 75000 രൂപ വാങ്ങിയിരുന്നു. ഡിഎംഒയുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യംകിട്ടിയ രാഹുലിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ രാഹുല്‍ രാജിനെ റിമാന്‍ഡ് ചെയ്തു.
രാഹുലിന്റെ വീട്ടിലും ചെമ്പകപ്പാറ പിഎച്ച്‌സിയിലെ ഡോ. ഷെഹിന്റെ അമ്മഞ്ചേരിയിലുള്ള വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്നു വര്‍ഷത്തിനിടെ രണ്ടുകോടിയിലധികം രൂപ രാഹുല്‍ രാജിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടത്തിയിട്ടുണ്ട്.തന്റെയും താന്‍ ഡ്രൈവറായി ജോലി നോക്കുന്ന ഡോക്ടറുടെയും ബിസിനസില്‍ നിന്നും ലഭിച്ച പണമാണിതെന്നാണ് രാഹുല്‍ വിജിലന്‍സിന് നല്‍കിയ മൊഴി. ഇതില്‍ കൈക്കൂലിപ്പണവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ വ്യക്തത വരുത്താന്‍ പണം ഇട്ടവരുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.
What's Your Reaction?






