തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നിശ്ശബ്ദരാകരുത്: വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നിശ്ശബ്ദരാകരുത്: വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

ഇടുക്കി:വണ്ടിപ്പെരിയാറില്‍ തോട്ടം തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. വനിതാ കമ്മീഷനംഗം പി.സതിദേവി പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നിശ്ശബ്ദരാകരുതെന്ന് പി സതീദേവി പറഞ്ഞു. നമ്മുടെ നിയമങ്ങള്‍ സ്ത്രീകളെ പരിരക്ഷിക്കാന്‍ പ്രാപ്തമാണ് അവകാശനിഷേധത്തെ ചോദ്യം ചെയ്യാനും, അവകാശങ്ങളെ തിരിച്ചറിയാനും നമുക്ക് കഴിയണം, തോട്ടം മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്നും വിഷയങ്ങള്‍ ശക്തമായി അവതരിപ്പിക്കുമെന്നും സതീദേവി പറഞ്ഞു.
വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, എലിസബത്ത് മാമന്‍ മത്തായി, ബി ആര്‍ മഹിളാമണി ഡയറക്ടര്‍ ഷാജി സുഗണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊഴില്‍ മേഖലകളിലും അതോടൊപ്പം തങ്ങളുടെ ജീവിത പ്രശ്‌നങ്ങളും തൊഴിലാളികളെ പ്രതിനിധീകരിച്ച് യോഗത്തില്‍ എത്തിയവര്‍ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു. ശില്പശാലയില്‍ വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്തെ തേയിലത്തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളും ട്രേഡ് യൂണിയന്‍ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു. തുടര്‍ന്ന് വനിതാ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വണ്ടിപ്പെരിയാര്‍ നെല്ലിമല എസ്റ്റേറ്റ് ലയത്തിലെത്തി. നേരിട്ട് മനസിലാക്കുകയും ചെയ്തു.
What's Your Reaction?






