ജില്ലയുടെ വൈദ്യുതിമേഖലയിലെ വികസനത്തിന് 217.9 കോടി രൂപയുടെ പ്രത്യേക പാക്കേജ് : മന്ത്രി കെ കൃഷ്ണന്‍കുട്ടി
ജില്ലയുടെ വൈദ്യുതിമേഖലയിലെ വികസനത്തിന് 217.9 കോടി രൂപയുടെ പ്രത്യേക പാക്കേജ് : മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇടുക്കി: ജില്ലയുടെ വൈദ്യുതിമേഖലയിലെ വികസനത്തിനായി 217.9 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നെടുങ്കണ്ടത്ത് പുതുതായി പണികഴിപ്പിച്ച മിനി വൈദ്യുതിഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ 2026 ല്‍ പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. രാമക്കല്‍മേട്ടിലെ 220 കെ വി സബ് സ്റ്റേഷനുള്‍പ്പടെ അഞ്ച് പുതിയ സബ് സ്റ്റേഷനുകളുടെ നിര്‍മാണം മറ്റ് സ്റ്റേഷനുകളുടെ ശേഷിവര്‍ദ്ധിപ്പിക്കല്‍ 103 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുതിലൈന്‍ തുടങ്ങിയവയാണ് പദ്ധതി വഴി നടപ്പിലാക്കുന്നത്. കെഎസ്ഇബിയെ റവന്യൂമിച്ച സംരംഭമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും, ജീവനക്കാര്‍ക്ക് നേരെയുള്ള കൈയേറ്റങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളിലൂടെ കെഎസ്ഇ ബിയ്‌ക്കെതിരെ നടത്തുന്ന വസ്തുതാവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2.20 കോടി രൂപ ചെലവഴിച്ചാണ് കല്ലാര്‍ ഡാമിന് സമീപം മൂന്ന് നിലകളിലായി പുതിയ വൈദ്യുതിഭവന്‍ നിര്‍മിച്ചിട്ടുള്ളത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന നെടുങ്കണ്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍, ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫീസുകള്‍ കൂടാതെ ട്രാന്‍സഗ്രിഡിന്റെ മൂന്ന് ഓഫീസുകള്‍ ഇവിടേയ്ക്ക് മാറും. പരിപാടിയില്‍ എം.എം. മണി എംഎല്‍എ അധ്യക്ഷനായി. കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ വിതരണ വിഭാഗം ഡയറക്ടര്‍ പി സുരേന്ദ്ര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെടി ബിനു, കാര്‍ഷിക കാടശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാല്‍, സെന്‍ട്രല്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനീയര്‍ എം എ പ്രവീണ്‍, ത്രിതല ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






