കുട്ടിക്കാനത്ത് സ്വകാര്യബസും ക്വാളിസ് ജീപ്പും കൂട്ടിയിടിച്ച് അപകടം: 5 പേര്‍ക്ക് പരിക്ക്
കുട്ടിക്കാനത്ത് സ്വകാര്യബസും ക്വാളിസ് ജീപ്പും കൂട്ടിയിടിച്ച് അപകടം: 5 പേര്‍ക്ക് പരിക്ക്

ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്തിനുസമീപം സ്വകാര്യ ബസും ക്വാളിസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയാണ് അപകടമുണ്ടായത്. കുമളിയില്‍ നിന്ന് തൊടുപുഴയിലേയ്ക്ക് പോകുകയായിരുന്ന ബസും റാന്നിയില്‍ കമ്പത്തിനു വരികയായിരുന്ന ക്വാളിസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ക്വാളിസിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. ഹൈവെ പൊലീസും പീരുമേട് അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
What's Your Reaction?






