നെടുങ്കണ്ടം എല്‍ഐസി ഓഫീസിന് മുമ്പില്‍ ഏജന്റുമാരുടെ പ്രതിഷേധ സമരം
നെടുങ്കണ്ടം എല്‍ഐസി ഓഫീസിന് മുമ്പില്‍ ഏജന്റുമാരുടെ പ്രതിഷേധ സമരം

ഇടുക്കി:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നെടുങ്കണ്ടം എല്‍ഐസി ഓഫീസിന് മുമ്പില്‍ ഏജന്റുമാര്‍ ധര്‍ണ നടത്തി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് സമരം ഉദ്ഘാടനം ചെയ്തു. അഡ്വ. സേനാപതി വേണു, ശ്രീനഗരി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചെറിയ വരുമാനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പോളിസികള്‍ പുനസ്ഥാപിക്കുക, പോളിസിന്‍മേലുള്ള ലോണിന് പളിശ കുറയ്ക്കുക, ഏജന്‍സ് വേതന വ്യവസ്ഥകള്‍ കാലോചിതമായി വര്‍ധിപ്പിക്കുക, പോളിസി ചേരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുക, എല്ലാ ഏജന്റുമാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, ഗ്രൂപ്പ് ഇന്‍ഷുറന്‍സിനുള്ള പ്രായപരിധി എടുത്തുമാറ്റുക, മിനിമം ഗ്രാറ്റിവിറ്റി 5 ലക്ഷമായി ഉയര്‍ത്തുക, പ്രീമിയത്തിനുള്ളള ജിഎസ്ടി ഒഴിവാക്കുക, ഇഎസ്‌ഐ ചികത്സ ആനുകൂല്യങ്ങള്‍ നല്‍കു, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. രാജ്യവ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് നെടുങ്കണ്ടത്തും സമരം സംഘടിപ്പിച്ചത്.
What's Your Reaction?






