സിപിഐ സേനാപതി ലോക്കല്‍ കമ്മിറ്റി ഓഫീസ് ജില്ലാ നേതാക്കള്‍ കൈവശപ്പെടുത്തിയിരിക്കുന്നതായി ആരോപണം
സിപിഐ സേനാപതി ലോക്കല്‍ കമ്മിറ്റി ഓഫീസ് ജില്ലാ നേതാക്കള്‍ കൈവശപ്പെടുത്തിയിരിക്കുന്നതായി ആരോപണം

ഇടുക്കി: സിപിഐ സേനാപതി ലോക്കല്‍ കമ്മിറ്റിക്കുവേണ്ടി ഒട്ടാത്തിയില്‍ നിര്‍മിച്ച ഓഫീസ് ജില്ലാ നേതാക്കള്‍ കൈവശം വച്ചിരിക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ശാന്തന്‍പാറ മണ്ഡലം കമ്മിറ്റിയംഗം കെ.വി. കുര്യാച്ചന് സേനാപതി ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ കെ.പി സുരേന്ദ്രന്റെ വധഭീഷണി. ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ സിപിഎം, ടിപിക്ക് കൊടുത്തപോലുള്ള ശിക്ഷ ഈ കുലംകുത്തിക്കും കൊടുക്കണമെന്നാണ് കമന്റ് ചെയ്തത്. പിഐ സേനാപതി ലോക്കല്‍ സെക്രട്ടറിയും സേനാപതി പഞ്ചായത്ത് അംഗവുമായ കെ.പി. സുരേന്ദ്രന്‍ കമന്റ് ചെയ്തത്.
തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന എം. ബോത്തിരാജ് സ്മാരക മന്ദിരം നിര്‍മിക്കുന്നതിനായി പിരിവെടുത്താണ് ഒട്ടാത്തയില്‍ സ്ഥലം വാങ്ങിയതും 3 നിലയുള്ള കെട്ടിടം നിര്‍മിച്ചതും. എന്നാല്‍ കെട്ടിടം ചില സിപിഐ ജില്ലാ നേതാക്കള്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് പാര്‍ട്ടിക്കുള്ളിത്തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വം ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. കെ.വി. കുര്യാച്ചന്‍ നിലവില്‍ പാര്‍ട്ടിയിലോ പോഷക സംഘടനകളിലൊ അംഗമല്ലെന്നും ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണെന്നാണ് സിപിഐ പ്രാദേശിക നേതൃത്വം വ്യക്തമാക്കി.
What's Your Reaction?






