മദ്യം വാങ്ങാന്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിതുറന്ന് മോഷണം: പ്രതി പിടിയില്‍
മദ്യം വാങ്ങാന്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിതുറന്ന് മോഷണം: പ്രതി പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ ദേവാലയത്തിന്റെ നേര്‍ച്ചപ്പെട്ടി കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയെ വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടി. മഞ്ചുമല അരുണ്‍ഭവനില്‍ ആനന്ദകുമാര്‍ (36) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 12 ഓടെയാണ് സംഭവം. നൈറ്റ് കട ഉള്‍പ്പെടെ അടച്ചതിനുശേഷമാണ് കുരിശടിക്ക് മുന്നിലുള്ള സ്റ്റീല്‍ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നത്. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ തിങ്കളാഴ്ച രാവിലെയാണ് പിടികൂടിയത്. മദ്യം വാങ്ങാന്‍ പണമില്ലാത്തതിനാലാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. ഹോട്ടല്‍ ജീവനക്കാരനായ ആനന്ദകുമാര്‍ കഴിഞ്ഞ കുറെ നാളുകളായി വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ രാധാകൃഷ്ണപിള്ള, എഎസ്‌ഐ നാസര്‍, സിപിഒ മാരായ സുഭാഷ്, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






