മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത
മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത

ഇടുക്കി: കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യ ദിനം സംഘടിപ്പിച്ചു. വഖഫ് നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, വഖഫ് ബില്ലിനെതിരെ കേരള സര്‍ക്കാര്‍ പാസാക്കിയ പ്രമേയം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുനമ്പത്തെ നിസഹായരായ ജനങ്ങള്‍ക്കുവേണ്ടി നിലപാട് സ്വീകരിക്കുകയും നീതിക്കുവേണ്ടി പോരാട്ടം നടത്തുന്നവരില്‍ പങ്കാളികളാവുകയും ചെയ്ത പുരോഹിതരെര വര്‍ഗീയ വാദികളെന്ന് പറഞ്ഞ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അബ്ദു റഹ്‌മാന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ഇടുക്കി രൂപത കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ 80ല്‍ പരം ഇടവകകളില്‍ നടത്തിയ ഐക്യദാര്‍ഢ്യ ദിനാചരണത്തിന് ഇടവക വികാരിമാര്‍ രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ ഡയറക്ടര്‍ ഫാ. ജോസഫ് പാലക്കുടി ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍ ട്രഷറര്‍ ജോസഫ് ചാണ്ടി തേവര്‍പറമ്പില്‍ സംസ്ഥാന സെക്രട്ടറി ജോര്‍ജുകുട്ടി പുന്നക്കുഴി രൂപതാ സമിതി അംഗങ്ങളായ ജോസ് തോമസ് ഒഴുകയില്‍, സാബു കുന്നുംപുറം, ജോളി ജോണ്‍ ആഗ്‌നസ് ബേബി ടോമി ഇളംതുരുത്തി, ജോയി വള്ളിയാംതടം, ബിനോയ് കളത്തുക്കുന്നേല്‍, സാന്റോച്ചന്‍ തളിപ്പറമ്പില്‍, അഗസ്റ്റിന്‍ പരത്തിനാല്‍, ഷാജി കുന്നുംപുറം, ബെന്നി മൂക്കിലിക്കാട്ട,് ടോമി വെട്ടുകല്ലേല്‍, ഷാജി പുരയിടത്തില്‍, ആദര്‍ശ് മാത്യു, സെസില്‍ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






