ചേമ്പളത്ത് കടംകൊടുത്ത പണം തിരികെ ആവശ്യപ്പെട്ട വ്യാപാരിക്ക് മര്‍ദനം
ചേമ്പളത്ത് കടംകൊടുത്ത പണം തിരികെ ആവശ്യപ്പെട്ട വ്യാപാരിക്ക് മര്‍ദനം

ഇടുക്കി: നെടുങ്കണ്ടം ചേമ്പളത്ത് ചെറുകിട വ്യാപാരിയെ നാലംഗ സംഘം കടയില്‍ കയറി മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. 10ഓളം വരുന്ന യുവാക്കളുടെ സംഘം ചേമ്പളത്ത് എത്തുകയും ഇവരില്‍ നാലുപേര്‍ സാധനം വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തി ആക്രമണം നടത്തുകയുമായിരുന്നു. കടയുടമ മനോജിനെ ഹെല്‍മറ്റ് ഉപയോഗിച്ച് അടിച്ചു. ബഹളം കേട്ട് സമീപത്തു ചായകട നടത്തുന്ന മനോജിന്റെ അമ്മ ഓടിയെത്തിയെങ്കിലും ജഗദ്ദമ്മയെയും ആക്രമിച്ചു. കടയിലെ സാധനങ്ങളും നശിപ്പിച്ചു. ആക്രമണം നടത്തിയവരില്‍ ഒരാളുടെ കുടുംബാംഗങ്ങള്‍ സ്ഥാപനത്തില്‍ നിന്നും കടമായി പലചരക്ക് സാധനങ്ങള്‍ വാങ്ങിയിരുന്നു. കടം അധികമായതോടെ പണം ആവശ്യപ്പെട്ടതാണ് അക്രമണത്തിന് കാരണമെന്ന്് മനോജ് പറഞ്ഞു. രണ്ട് ആഴ്ച മുമ്പ് പണം ചോദിക്കുകയും ഇവര്‍ കടയിലെത്തി പ്രശ്‌നം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ മനോജും ജഗദമ്മയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയില്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






