ചിന്നാര്‍ നാലാംമൈലില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് വൃദ്ധ മരിച്ചു
ചിന്നാര്‍ നാലാംമൈലില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് വൃദ്ധ മരിച്ചു

ഇടുക്കി: കട്ടപ്പന- കുട്ടിക്കാനം മലയോര ഹൈവേയില്‍ ചിന്നാര്‍ നാലാംമൈല്‍ ഏറംബടത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് വൃദ്ധ മരിച്ചു. ഉപ്പുതറ ചീന്തലാര്‍ സ്വദേശിനി സ്വര്‍ണ്ണമ്മ (80) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വാതിലിന് സമീപത്തുള്ള തൂണില്‍ പിടിച്ചുനില്‍ക്കുകയയാിരുന്ന സ്വര്‍ണമ്മ വളവ് തിരിക്കുന്നതിനിടെ പിടിവിട്ട് റോഡിലേയ്ക്ക് വീഴുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഡോറിന്റെ ലോക്കിന് പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ സ്വര്‍ണമ്മയെ ആദ്യം പീരുമേട് താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടകാരണം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
What's Your Reaction?






