കാൽവരിമൗണ്ടിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം
കാൽവരിമൗണ്ടിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

ഇടുക്കി: അടിമാലി കുമളി ദേശീയപാതയില്‍ കാല്‍വരിമൗണ്ടിനു സമീപം സ്വകാര്യ ബസും അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ജീപ്പും കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. എറണാകുളത്തുനിന്ന് വരികയായിരുന്ന സ്വകാര്യ ബസും ശബരിമല ദര്‍ശനത്തിനുശേഷം തിരികെവന്ന ചെറുതോണി സ്വദേശികളുടെ ജീപ്പുമാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പില്‍ കുട്ടികളും പ്രായമായ സ്ത്രീകളും ഉള്‍പ്പെടെ ഏഴുപേര്‍ ഉണ്ടായിരുന്നു. ഇരുവാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
What's Your Reaction?






