തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ എന്‍സിസി ദിനാചരണം
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ എന്‍സിസി ദിനാചരണം

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍സിസി ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സൈക്കിള്‍ റാലിയും കൂട്ടയോട്ടവും തങ്കമണി സിഐ എബി എം പി ഫ്‌ളാഗ് ഓഫ് ചെയ്തു. നവംബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എന്‍ സി സി ദിനമായി ആചരിക്കുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ സഹായനിരയായ സംഘടനകളില്‍ ഒന്നാണ് എന്‍ സി സി. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എന്‍ സി സി യുടെ മുദ്രാവാക്യം. 1948 ജൂലൈ 15ന് ഇന്ത്യയില്‍ എന്‍ സി സി സ്ഥാപിക്കുന്നത്. എന്‍ സി സി സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ നിന്നായി 200 ഓളം കേഡറ്റുകള്‍ റാലിയില്‍ പങ്കെടുത്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെ ജെയിംസ്, എന്‍ സി സി ഓഫീസര്‍ ലെഫ്റ്റനന്റ് സുനില്‍ കെ അഗസ്റ്റിന്‍, 33 ബറ്റാലിയന്‍ ഉദ്യോഗസ്ഥരായ നായക് സുബേദാര്‍ ലാല്‍ ജോയിലിന്‍, ഹാവില്‍ദാര്‍ രാജേന്ദ്ര കൂട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






