ഉപ്പുതറ മാട്ടുത്താവളത്തിന് സമീപം സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞു
ഉപ്പുതറ മാട്ടുത്താവളത്തിന് സമീപം സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞു

ഇടുക്കി: ഉപ്പുതറ മാട്ടുതാവളത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. വളകോട് ഭാഗത്തുനിന്ന് ഉപ്പുതറക്ക് വരികയായിരുന്ന ജയ്ഗുരു ബസാണ് അപകടത്തില്‍പ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും തമ്മിലുള്ള മത്സര ഓട്ടത്തിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 6 പേരെ ഉപ്പുതറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസുകളുടെ അമിതവേഗത നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






