കട്ടപ്പനയിലെ എസ്റ്റേറ്റില്‍ നിന്ന് 300 കിലോ ഏലക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍
കട്ടപ്പനയിലെ എസ്റ്റേറ്റില്‍ നിന്ന് 300 കിലോ ഏലക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ഇടുക്കി: കട്ടപ്പനയിലെ എസ്റ്റേറ്റില്‍ നിന്ന് 300 കിലോ ഏലക്ക മോഷ്ടിച്ച സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. പുളിയന്‍മല ഹരിജന്‍ നഗര്‍ സ്വദേശി സുരേഷ്(37) ആണ് ഞായറാഴ്ച അറസ്റ്റിലായത്. സംഘത്തില്‍പെട്ട ശാന്തന്‍പാറ എസ്ആര്‍ ഹൗസ് സ്റ്റാന്‍ലി(44)യെ നവംബര്‍ അഞ്ചിനും പുളിയന്‍മല ഹരിജന്‍ നഗര്‍ ഹൗസ് നമ്പര്‍ 3/778എ മുനിയന്റെ മകന്‍ ഹരികൃഷ്ണനെ(34) നവംബര്‍ 11നും കട്ടപ്പന പൊലീസ് പിടികൂടിയിരുന്നു. സംഘത്തില്‍പെട്ട ഒരാള്‍ കൂടി ഒളിവിലാണ്.
കട്ടപ്പന പാറക്കടവിലെ കേജീസ് എസ്റ്റേറ്റില്‍ ഒക്ടോബര്‍ 13നാണ് മോഷണം നടന്നത്. നാലംഗ സംഘം സ്റ്റോര്‍മുറിയില്‍ ആറുചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന ഏലക്ക മോഷ്ടിച്ചുകടത്തുകയായിരുന്നു. മലഞ്ചരക്ക് കടകളില്‍ വിറ്റ 156 കിലോ ഏലക്ക പൊലീസ് പിടിച്ചെടുത്തിരുന്നു. 87 കിലോ സ്റ്റാന്‍ലിയുടെ വീട്ടില്‍നിന്നും കണ്ടെത്തി. കട്ടപ്പന എഎസ്പി രാജേഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍, എസ്ഐമാരായ എബി ജോര്‍ജ്, ബിജു ബേബി, ബെര്‍ട്ടിന്‍ ജോസ്, എഎസ്ഐ ടെസിമോള്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം. സുരേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






