ഉപ്പുതറ പൊരികണ്ണിയില്‍ കുടുംബങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി പടുതാക്കുളം
ഉപ്പുതറ പൊരികണ്ണിയില്‍ കുടുംബങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി പടുതാക്കുളം

ഇടുക്കി: ഉപ്പുതറ ഉപ്പുതറ പൊരികണ്ണിയില്‍ 4 കുടുംബങ്ങള്‍ക്ക് ഭീഷണിയായി സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ 40 അടിയോളം താഴ്ചവരുന്ന പടുതാക്കുളം. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശത്തെ പടുതാക്കുളം മൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കലക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. രണ്ട് ഏക്കര്‍ സ്ഥലത്തെ ഏലം നനയ്ക്കുന്നതിനാണ് കല്‍ത്തൊട്ടി സ്വദേശി സ്ഥലത്ത് പടുതാക്കുളം നിര്‍മിച്ചത്. എന്നാല്‍ കുളം നിര്‍മിക്കുന്നതിനെടുത്ത മണ്ണ് നിരത്തി പടുതായിട്ടാണ് വെള്ളം തടഞ്ഞുനിര്‍ത്തിരിക്കുന്നത്. ഇത് നിര്‍മിക്കുന്നതിന് മുമ്പ് തന്നെ പ്രദേശവാസികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് കുളം നിര്‍മിച്ചതെന്നും ശക്തമായ മഴപെയ്താല്‍ കുളം ഇടിയുന്ന സാഹചര്യമുണ്ടെന്നും പ്രദേശവാസിയായ മുളമൂട്ടില്‍ സന്തോഷ് ആരോപിച്ചു. കുളത്തിന്റെ പല ഭാഗത്തും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. പെരിയാറില്‍ നിന്ന് വലിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് കുളത്തിലേക്ക് ജലം പമ്പ് ചെയ്യുന്നതെന്നും ആരോപണമുണ്ട്.
What's Your Reaction?






