സിപിഐഎം ശാന്തന്‍പാറ ഏരിയ സമ്മേളനം സമാപിച്ചു
സിപിഐഎം ശാന്തന്‍പാറ ഏരിയ സമ്മേളനം സമാപിച്ചു

ഇടുക്കി: സിപിഐഎം ശാന്തന്‍പാറ ഏരിയ സമ്മേളനം സമാപിച്ചു. സമാപന സമ്മളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റെഡ് വോളന്റീയര്‍ മാര്‍ച്ച് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് സമ്മേളന നഗരിയില്‍ സമാപിച്ചു. ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എന്‍ പി സുനില്‍കുമാറിന് സമ്മേളനത്തില്‍ സ്വീകരണം നല്‍കി. എം എം മണി എംഎല്‍എ ,ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയേറ്റംഗം വി എന്‍ മോഹനന്‍, ഷൈലജ സുരേന്ദ്രന്‍, വി വി ഷാജി, വി എ കുഞ്ഞുമോന്‍, എന്‍ ആര്‍ ജയന്‍, സേനാപതി ശശി, തിലോത്തമ സോമന്‍ ,വി.എക്‌സ് ആല്‍ബിന്‍ ,കെ കെ സജികുമര്‍, ലിജു വര്‍ഗിസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






