സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ വില്ലനായി: നിരപരാധിയായ യുവാവ് തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത് 35 ദിവസം
സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ വില്ലനായി: നിരപരാധിയായ യുവാവ് തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത് 35 ദിവസം

ഇടുക്കി: നിരപരാധിയായ യുവാവ് തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത് 35 ദിവസം. നെടുങ്കണ്ടത്ത് താമസക്കാരനായ ചെന്നൈ സ്വദേശി ഷമീമാണ് ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത്. ദില്ലി സ്വദേശിയായ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു കേസ്. 2023 നവംബര്‍ 22ന് ഷമീമിനെ നെടുങ്കണ്ടത്തുനിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തി ആദ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കേസില്‍ ദില്ലി സ്വദേശി മാനവ് വിഹാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീമിന്റെ കൈവശമുണ്ടായിരുന്ന വിദേശ നമ്പറില്‍ നിന്ന് യുവതിയെ വിളിക്കുകയും വാട്‌സ് ആപ്പ് കോള്‍ ചെയ്യുകയും ചെയ്തെന്നും പണം ആവശ്യപ്പെട്ടുമെന്നുമായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്. ഷമീമീം നെടുങ്കണ്ടത്തുനിന്നും ഒരു സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. ഈ മൊബൈലിന്റെ ഐ പി അഡ്രസില്‍ നിന്നാണ് സന്ദേശം അയച്ചത് . ഇത്തരം സന്ദേശങ്ങള്‍ ഒന്നും അയച്ചിട്ടില്ലെന്ന നിലപാടില്‍ ഷമീം ഉറച്ചു നിന്നതോടെ മൊബൈല്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി. പരിശോധനയില്‍ ഫോണില്‍ നിന്ന് തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. ഒപ്പം ഷെമീമിന് ഒന്നാം പ്രതിയുമായോ പെണ്‍കുട്ടിയുമായോ ബന്ധം ഉണ്ടെന്നുള്ളതിന്റെ തെളിവുകളും ലഭിച്ചില്ല. ഇതോടെയാണ് ഇയാളെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ദില്ലി കോടതിയില്‍ അപേക്ഷ നല്‍കിയത്
ഷമീമിന്റെ കൈവശം ഉണ്ടായിരുന്ന ഫോണിന്റെ ഐ പി അഡ്രസ് ഉപയോഗിച്ച് സന്ദേശം അയച്ചത് ആരെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ജനുവരി 10ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വെറുതെ വിടുമെന്നും ഉണ്ടായ മാനകേടുകളെല്ലാം ഇല്ലാതാകുകുമെന്നുമുള്ള വിശ്വാസത്തിലാണ് ഷമീം. അഭിഭാഷകരായ ബിജു പി രാമനും ജോണ്‍ തോമസ് അറയ്ക്കലുമാണ് ഷെമീമിനായി കോടതിയില്‍ ഹാജരായത്
What's Your Reaction?






