മിസ്റ്റര്‍ ഇടുക്കിയായി ഉപ്പുതറ വാഴുവേലില്‍ വി.എസ്. ദേവന്‍: നേട്ടം തുടര്‍ച്ചയായ രണ്ടാംതവണ
മിസ്റ്റര്‍ ഇടുക്കിയായി ഉപ്പുതറ വാഴുവേലില്‍ വി.എസ്. ദേവന്‍: നേട്ടം തുടര്‍ച്ചയായ രണ്ടാംതവണ

ഇടുക്കി: തുടര്‍ച്ചയായി രണ്ടാംതവണയും മിസ്റ്റര്‍ ഇടുക്കിയായി ഉപ്പുതറ വാഴുവേലില്‍ വി.എസ്. ദേവന്‍. അണക്കരയില്‍ നടന്ന മത്സരത്തില്‍ 100പേര്‍ പങ്കെടുത്തിരുന്നു. യുകെയില്‍ ട്രെയിനറായ രാജാക്കാട് സ്വദേശി നിതിന്‍ പോള്‍ ആയിരുന്നു അവസാന റൗണ്ടിലെ പ്രധാന എതിരാളി. 35കാരനായ ദേവന്‍ 18 വര്‍ഷമായി ശരീര സൗന്ദര്യ മത്സരരംഗത്ത് സജീവമാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ ആറാംസ്ഥാനം നേടിയിരുന്നു. ഉപ്പുതറയിലെ മോണ്‍സ്റ്റര്‍ ജിംനേഷ്യത്തിലാണ് പരിശീലിക്കുന്നത്. ട്രെയിനര്‍ സാഗറിന്റെ മേല്‍നോട്ടത്തില്‍ അനില്‍ ശ്രീനിവാസനാണ് പരിശീലനം നല്‍കുന്നത്. ഇന്റര്‍നാഷണല്‍ ട്രെയിനറും ദേവന്റെ പിതൃസഹോദരിയുടെ മകനുമായ എം.പി സാഗറിന്റെ കീഴില്‍ മത്സരത്തിനായി പ്രത്യേക പരിശീലനം നേടിയിരുന്നു. സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. ഇസാഫ് തേര്‍ഡ് പാര്‍ട്ടി പ്രോഡക്ട് ഇടുക്കി- മുവാറ്റുപുഴ ബ്രാഞ്ച് മാനേജരാണ്.
What's Your Reaction?






