തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളിയില്‍ കരോള്‍ഗാന മത്സരം
തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളിയില്‍ കരോള്‍ഗാന മത്സരം

ഇടുക്കി: തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളിയിലെ കുടുംബ കൂട്ടായ്മകളുടെ കരോള്‍ഗാന മത്സരം സംഘടിപ്പിച്ചു. കാന്‍ഡി കെയ്ന്‍ 2024 എന്ന പേരില്‍ നടത്തിയ പരിപാടി ഇടവക വികാരി ഫാ. മാത്യു പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. 23ന് നടക്കുന്ന സിറ്റി കരോളിന് മുന്നോടിയായാണ് മത്സരം നടത്തിയത്. 36 കുടുംബ കൂട്ടായ്മകളില്‍ നിന്നായി 500 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. രണ്ടുവിഭാഗങ്ങളായി നടത്തിയ മത്സരത്തില്‍ മേരി ക്യൂന്‍, ഫ്രാന്‍സിസ് അസീസി എന്നീ കൂട്ടായ്മകള്‍ ഒന്നാം സ്ഥാനത്തെത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. അസിസ്റ്റന്റ് വികാരി പ്രിന്‍സ് പുളിയാങ്കല്‍, ബേബി ഈറ്റപ്പുറത്ത്, ജോണി താണോലില്‍, ഷാജി മുല്ലൂരാത്ത്, വിനോദ് ജോസഫ്, ജിബി കൂനംപാറ,നോബിള്‍ വലിയമറ്റം, ലിബിന്‍ മുളങ്ങാശ്ശേരി,സി. കൊച്ചുറാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






