വൃത്തിഹീനമായി കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയം
വൃത്തിഹീനമായി കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയം

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയത്തിന്റെ പ്രവര്‍ത്തനം വൃത്തിഹീനമായ സാഹചര്യത്തിലെന്ന് ആരോപണം. ദുര്‍ഗന്ധം നിമിത്തം ആളുകള്‍ക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പുകവലി നിരോധന മേഖല എന്ന് എഴുതി വച്ചിട്ടുണ്ടങ്കിലും പുകവലിക്കാരുടെ കേന്ദ്രമാണ് ഇവിടം. നാളുകളായി ഇത്തരത്തിലാണ് ശുചിമുറി പ്രവര്‍ത്തിക്കുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. നഗരസഭ സ്വകാര്യവ്യക്തിക്ക് കരാര്‍ നല്‍കിയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. കൃത്യമായ സമയങ്ങളില്‍ ശുചീകരണം നടക്കാത്തതിനാല്‍ സാംക്രമിക രോഗ ഭീഷണിയെ ഭയന്നാണ് ആളുകള്‍ ഇതിനുള്ളില്‍ പ്രവേശിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് നിരവധിയാളുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






